എറണാകുളത്ത് ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

z
എറണാകുളം; വൈറ്റിലയിൽ  ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു .ചേർത്തല സ്വദേശി വിൻസൻ്റും തൃശൂർ സ്വദേശിനി ജീമോളുമാണ് മരിച്ചത്. ഇവർ വൈറ്റിലയിലെ സ്വകാര്യ ബാങ്കിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. മരണപ്പെട്ട രണ്ട് പേരും കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെ നഴ്സുമാരാണ്. രണ്ട് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി