നികുതി വര്‍ദ്ധന; മഹിളാ കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
Fri, 10 Mar 2023

തിരുവനന്തപുരം : നികുതി വര്‍ദ്ധനവിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പുരുഷ പൊലീസുകാര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചുവെന്ന ആരോപണവും ഉയര്‍ന്നു. ഇതിനിടെ മഹിളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകയെ ആശുപത്രിയിലേക്ക് മാറ്റി.