ക്ഷേത്ര ഭരണം നടത്തേണ്ടത് 'പാര്‍ട്ടി നേതാക്കളല്ല', 'വിശ്വാസികളാണ്'; എംവി ഗോവിന്ദന്‍
Sun, 26 Feb 2023

കോഴിക്കോട്: ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് പാര്‍ട്ടി നേതാക്കളല്ല മറിച്ച് വിശ്വാസികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി നേതൃത്വം അല്ല ക്ഷേത്ര ഭരണം കൈകാര്യം ചെയ്യേണ്ടതെന്ന് പറഞ്ഞ അദ്ദേഹം ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധകമാണെന്നും കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സികളെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും പേരാമ്പ്രയില്‍ സ്‌കൂള്‍ ബസ് സിപിഎം ജാഥയ്ക്ക് ഉപയോഗിച്ച സംഭവം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ ഇപി ജയരാജന് ഏത് സമയത്ത് വേണമെങ്കിലും താന്‍ നയിക്കുന്ന പാര്‍ട്ടി ജാഥയില്‍ പങ്കെടുക്കാമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.