കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താത്കാലിക ആശ്വാസം

kozhikode

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താത്കാലിക ആശ്വാസം .കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന് ക്ഷാമം ഉണ്ടായിരുന്നു. ബ്ലാക്ക് ഫംഗസ് ഗുരുതരമായി രോഗികൾക്ക് പോലും മരുന്ന് നൽകാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഇതിന് നേരിയ ശമനം വന്നിരിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് എത്തി. 20  വയൽ മരുന്നാണ് ഇന്നലെ രാത്രി എത്തിയത് .

കഴിഞ്ഞ ഞായർ മുതൽ മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷമായിരുന്നു.നിലവിൽ 16  രോഗികളാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലൈപോസോമൽ ആംഫോടെറിസിൻ, ആംഫോടെറിസിൻ എന്നി രണ്ടു മരുന്നുകളുടെ സ്റ്റോക്കാണ് തീർന്നത്.ഇതോടെ സ്വകാര്യ ആശുപത്രിയിൽ നിന്നും കണ്ണൂരിലെ ഗോഡൗണിൽ  നിന്നും ആംഫോടെറിസിൻ എമൽഷനും ആംഫോടെറിസിനും എത്തിച്ചാണ് തിങ്കളാഴ്ച്ച രോഗികൾക്ക് നൽകിയത്.