അഞ്ച് ദിവസത്തിൽ എത്തിയത് പതിനായിരത്തിലേറെ പേർ :വൻഹിറ്റായി കൊച്ചി കോർപ്പറേഷന്റെ പത്തുരൂപ ഊണ്

samrudhi cochi
 കൊച്ചി: പത്തൂരൂപക്ക് ഊണ്‍ നൽകുന്ന കൊച്ചി കോര്‍പറേഷന്‍റെ ജനകീയ ഹോട്ടലായ സമൃദ്ധി കൊച്ചി വന്‍ വിജയമെന്ന് മേയര്‍. ഊണുകഴിക്കാനെത്തുന്നവരുടെ എണ്ണം പ്രതിദിനം കൂടുന്നതിനാല്‍ പൊതുജനങ്ങളുടെ സഹായം സ്വീകരിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. അഞ്ച് ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം ആളുകളാണ് ഭക്ഷണം കഴിക്കാന്‍ സമൃദ്ധി കൊച്ചിയിലെത്തിയത്.പദ്ധതി പൊതുജനങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്നാണ് അനില്‍കുമാര്‍ പറയുന്നത്. ഇതില്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ബാങ്ക് അക്കൗണ്ടും നഗരസഭ തുടങ്ങിയിട്ടുണ്ട്.