താമരശ്ശേരി ചുരത്തിൽ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിനും രണ്ട് മക്കൾക്കും പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരണപ്പെട്ടത്. ഭര്‍ത്താവ് ഹനീഫയ്ക്കും രണ്ട് മക്കള്‍ക്കും പരിക്കേറ്റു.
രണ്ട് കുട്ടികളടക്കം 4 പേരാണ് ബൈക്കിൽ സഞ്ചരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും യുവതി മരണപ്പെടുകയായിരുന്നു.
ഒന്നാം വളവിന് സമീപം ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന പിക്കപ്പും ചുരം കയറുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തിൽ പെട്ടത്.
അപകടത്തില്‍പ്പെട്ടയുടന്‍ പരിക്കേറ്റ ബൈക്ക് യാത്രികരായ നാലു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സക്കീന ബാനുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ് ചികിത്സയിലുള്ള കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമാണ്.