പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി

d

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തൂത്തുകുടി സ്വദേശി ജാഹിർ ഹുസൈൻ ആണ് രക്ഷപ്പെട്ടത്. ജയിൽ വളപ്പിലെ ജോലികൾക്കിടെയാണ് പ്രതി കടന്നു കളഞ്ഞത്.

രാവിലെ ഒമ്പതരയോടെ സെല്ലിന് പുറത്തിറക്കിയ ശേഷമാണ് തടവുപുള്ളിയെ കാണാതായതെന്ന് അധികൃതർ പറയുന്നു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ജയിൽ അധികൃതരും പൊലീസുകാരും അറിയിച്ചു.