×

കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭവും ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചയാകും; ഇടതുമുന്നണി യോഗം ഇന്ന്

google news
ldf

ഇടതുമുന്നണി യോഗം ഇന്ന് ചേരും. കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭവും ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. രാവിലെ 10.30 ന് എകെജി സെന്ററിലാണ് യോഗം.

മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്ന എന്ന നിര്‍ദേശം സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും. ഗവര്‍ണര്‍ക്കെതിരായ തുടര്‍ സമരങ്ങളും എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയായേക്കും.

കേന്ദ്രസര്‍ക്കാരിനെതിരെ യോജിച്ച സമരത്തിനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags