"കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുകയാണ് ലക്ഷ്യം" ;വി.ഡി സതീശന്‍

xn

കോഴിക്കോട്: കോണ്‍ഗ്രസിന്റെ ഇതുവരെയുള്ള ശൈലി മാറുകയാണെന്ന് വിഡി സതീശന്‍. സെമി കേഡര്‍ പാര്‍ട്ടിയാവുകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.കെ.പി.സി.സി പ്രസിഡന്റ് ചുമതലപ്പെടുത്താതെ സംഘടനയെ കുറിച്ച് താന്‍ സംസാരിക്കില്ലെന്നും വി.ഡി സതീശന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വിജയം വിലയിരുത്താതിരുന്നത് തിരിച്ചടിയായി. പാരാജയത്തെ പോലെ വിജയവും വിലയിരുത്തണം. ആറ് മാസത്തിനുള്ളില്‍ സംഘടനാപരമായ മാറ്റം കോണ്‍ഗ്രസിലുണ്ടാകും.സംഘടനാ തിരഞ്ഞെടുപ്പിനോട് എതിര്‍പ്പില്ലെന്നും വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു.