ഞായറാഴ്ച മദ്യശാലകള്‍ തുറക്കും

liquor

തിരുവനന്തപുരം:  കേരളത്തില്‍ നാളെ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളുള്ള സ്ഥലങ്ങളിലെ മദ്യശാലകളാണ് തുറക്കുകയെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. ബക്രീദ് പ്രമാണിച്ചാണ് 3 ദിവസം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചത്.

അതേസമയം, ടിപിആര്‍ നിരക്ക് 15 ന് താഴെയുള്ള പ്രദേശങ്ങളില്‍ അവശ്യസാധന കടകള്‍ക്കു പുറമെ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവയും രാത്രി എട്ട് വരെ തുറക്കാം. പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ബേക്കറികള്‍ക്കും നേരത്തേതന്നെ ഇളവുണ്ട്.