എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിന് തുടക്കമായി

sslc

തിരുവനന്തപുരം: എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിന് തുടക്കമായി. 70 കേന്ദ്രങ്ങളിലായിട്ടാണ് മൂല്യനിർണയം. ചോയിസ് കൂടുതൽ ഉള്ളതിനാൽ മുഴുവൻ ഉത്തരങ്ങളും പരിശോധിക്കണമെന്ന് അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കർശനമായ കോവിഡ് മാനദണ്ഡം പാലിച്ചാണ് മൂല്യനിർണയം. സ്വകാര്യ വാഹനങ്ങളിലും കെഎസ്ആർടിസി നടത്തിയ പ്രത്യേക സർവീസിലുമാണ് അധ്യാപകർ എത്തിയത്. 12,290 അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കുന്നുണ്ട്. അർഹരാണെങ്കിൽ മുഴുവൻ മാർക്ക് നൽകാനും നിർദേശമുണ്ട്. 25 വരെയാണ് എസ്എസ്എൽസി മൂല്യനിർണയം.