വിഴിഞ്ഞത്ത് ബോട്ട് അപകടത്തിൽ കാണാതെയായ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി

vizhinjam

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബോട്ട് അപകടത്തിൽ കാണാതെ ആയ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പൂന്തുറ സ്വദേശി ജോസെഫ്,വിഴിഞ്ഞം സ്വദേശി ശബരിയാർ എന്നിവരുടെ മൃതദേഹങ്ങൾ രാവിലെ പൂവാറിൽ കണ്ടെത്തുകയായിരുന്നു.

പൂന്തുറ സ്വദേശി ഡേവിഡ്സൺ എന്നയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വിഴിഞ്ഞത്ത് നിന്ന് കടലിൽ പോയി ചൊവാഴ്ച മടങ്ങിയെത്തിയ വള്ളങ്ങളാണ് അപകടത്തിൽപെട്ടത്. അപകട ദിവസം തന്നെ 14  പേരെ  രക്ഷപെടുത്തിയിരുന്നു.

ഹാർബറിന് അടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്ത് അടുക്കാൻ ശ്രമിക്കുമ്പോൾ മണൽതിട്ടയിൽ ഇടിച്ച് വള്ളങ്ങൾ മറിഞ്ഞത്. തുറമുഖ നിർമാണത്തിനായി മാറ്റിയ മണ്ണാണ് ഹാർബറിൽ ഉണ്ടായിരുന്നത്.