നിപ ബാധിച്ച് മരിച്ച കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

The body of a child who died due to Nipah was cremated
 

കോ​ഴി​ക്കോ​ട്: നി​പ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച പ​ന്ത്ര​ണ്ട് വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണം​പ​റ​മ്പ് ഖ​ബ​റി​സ്ഥാ​നി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്. 

പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാണ് സംസ്കാര ചടങ്ങുകൾ ചെയ്തത്. അടക്കുന്നതിന് മുമ്പ് മയ്യത്ത് നമസ്കാരം നടത്തി. ബ​ന്ധു​ക്ക​ളി​ൽ ചി​ല​രും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രും സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ 10ൽ ​താ​ഴെ ആ​ളു​ക​ൾ മാ​ത്ര​മാ​ണ് ഖ​ബ​റ​ട​ക്ക​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഇന്നലെ രാത്രിയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. പുലർച്ചയോടെ മരണം സംഭവിച്ചു. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് അതീവ ജാഗ്രതാ നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം.

ചാത്തമംഗലം പഞ്ചായത്തിലെ നാല് വാർഡുകളിൽ കർശന നിയന്ത്രം ഏർപ്പെടുത്തി. 8,10,12 എന്നീ വാർഡുകളിൽ ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തി. നിപ വൈറസ് സ്ഥിരീകരിച്ച ഒൻപതാം വാർഡ് പൂർണ്ണമായും അടച്ചു.

അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് ര​ണ്ട് പേ​ർ​ക്ക് കൂ​ടി നി​പ രോ​ഗ ല​ക്ഷ​ണ​മു​ണ്ട്. 158 പേ​രാ​ണ് സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. 20 പേ​ർ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ട്. നി​പ ബാ​ധി​ക്കു​ന്ന​വ​രെ പ്ര​ത്യേ​ക വാ​ർ​ഡി​ലേ​ക്ക് മാ​റ്റും.

രോ​ഗം പ​ട​രാ​തി​രി​ക്കാ​നു​ള്ള എ​ല്ലാ മു​ൻ ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​റി​യി​ച്ചു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് നി​പ വൈ​റ​സ് വീ​ണ്ടും സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര സം​ഘം ഉ​ട​ൻ കേ​ര​ള​ത്തി​ലെ​ത്തും.