മൃതദേഹം മാറി നല്‍കി; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

google news
death8

enlite 5

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രയില്‍ മൃതദേഹം മാറി നല്‍കിയതായി പരാതി. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. അതേദിവസം മരിച്ച മറ്റൊരു 80-കാരിയുടെ കുടുംബത്തിന് ശോശാമ്മയുടെ മൃതദേഹം മാറി നല്‍കുകയായിരുന്നു.

എന്നാല്‍ ഇവരുടെ മക്കള്‍ ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.26-നാണ് ശോശാമ്മയുടെ മരണം, അന്ന് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച ബന്ധുക്കള്‍ എത്തി ആവശ്യപ്പെട്ടപ്പോഴായിരുന്നു മൃതദേഹം മാറിനല്‍കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്.

കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനെ മില്‍മയുടെ ചുമതലകളില്‍നിന്ന് നീക്കിയാതായി മന്ത്രി ജെ ചിഞ്ചു റാണി

മൃതദേഹം മാറി ഏറ്റുവാങ്ങിയവര്‍ എത്തി മറ്റൊരു മൃതദേഹം തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ശോശാമ്മയുടെ സംസ്‌കാരത്തിനായി കല്ലറയടക്കം കുടുംബം ഒരുക്കിയിരുന്നു. ദഹിപ്പിച്ച ചാരം ഏറ്റുവാങ്ങി സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് ആശുപത്രിക്കെതിരെയാണ് ആരോപണം. ആശുപത്രിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags