ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

fire

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചിറവല്ലൂര്‍ അരിക്കാട് സ്വദേശികളായ കുടുബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ചങ്ങരംകുളം ചിറവല്ലൂര്‍ റോഡില്‍ അയിനിച്ചോട് സെന്ററില്‍ ചൊവ്വാഴ്ച്ച വൈകിട്ടാണ് അപകടം നടന്നത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ കാര്‍ നിര്‍ത്തി കുടുംബം പുറത്ത് ഇറങ്ങി ഓടിയത് കൊണ്ട് വലിയ അപകടം ഒഴിവായി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നാണ് തീ അണച്ചത്.