ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

car fire

കാസര്‍ഗോഡ്:  കാസര്‍ഗോഡ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊയ്‌നാച്ചി സ്വദേശികളായ വേണുഗോപാലും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഇന്നു രാവിലെ 11.30ഓടെ പുല്ലൊടിയിലാണ് അപകടം നടന്നത്.

കാറില്‍ നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍പെട്ട ഉടനെ വാഹനം നിര്‍ത്തി കുടുംബം ഇറങ്ങിയോടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. തീപിടുത്തത്തില്‍ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.