കാറിന്റെ ടയര്‍ പൊട്ടി ലോറിയില്‍ ഇടിച്ചു; തേനിയില്‍ രണ്ട് മലയാളികള്‍ മരിച്ചു

car accident in tn

ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു.

മരിച്ച രണ്ട് പേര്‍ കോട്ടയം ജില്ലക്കാരാണെന്നാണ് വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ തേനിയിലേക്ക് പോകുകയായിരുന്നു. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ലോറി കോയമ്പത്തൂരില്‍ നിന്ന് തേനിയിലേക്ക് വരികയായിരുന്നു. സംഭവത്തില്‍ അല്ലിനഗരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.