ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കാശ് ത​ട്ടി​യെ​ടു​ത്ത കേ​സ്; സരിതാ നായരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

saritha

കൊ​ച്ചി: ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​നി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 11.49 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ സ​രി​ത എ​സ്. നാ​യ​രു​ടെ ജാ​മ്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. പ്രതി മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

തട്ടിപ്പില്‍ പ്രതിക്ക് പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പണം സരിതയുടെ അക്കൗണ്ടില്‍ എത്തിയതിന് തെളിവുണ്ടന്നും വ്യാജ നിയമന ഉത്തരവ് സംഘടിപ്പിച്ചതിലും സരിതക്ക് പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് അരുണ്‍ സെല്‍വരാജില്‍ നിന്ന് 11.49 ലക്ഷം തട്ടിയെന്ന കേസ് ഹര്‍ജി ഭാഗം മാറ്റി. 25 ദിവസമായി കസ്റ്റഡിയിലാണന്നും കാന്‍സറിന് ചികിത്സയിലായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സരിതയുടെ വാദം.

കെ​ടി​ഡി​സി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ഞ്ച് ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലെ ജാ​മ്യാ​പേ​ക്ഷ ജൂ​ണ്‍ മൂ​ന്നി​നു പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി​യി​ട്ടു​ണ്ട്.

സോ​ളാ​ര്‍ കേ​സി​ല്‍ ക​ണ്ണൂ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സ​രി​ത​യെ ഏ​പ്രി​ല്‍ 23 നാ​ണ് ഇ​രു കേ​സു​ക​ളി​ലു​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചു ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രി​യു​ടെ വാ​ദം. എ​ന്നാ​ല്‍ ചി​കി​ത്സ സ​ഹാ​യ​ത്തി​ന് ജ​യി​ല്‍ അ​ധി​കൃ​ത​ര്‍​ക്ക് പ്ര​തി അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.