ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന ത​ട​യാ​ന്‍ കേ​ന്ദ്രം സ​ബ്‌​സി​ഡി ന​ല്‍​കണം; വി.​ഡി സ​തീ​ശ​ൻ

dr

കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന ത​ട​യാ​ന്‍ കേ​ന്ദ്രം സ​ബ്‌​സി​ഡി ന​ല്‍​ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. അ​ധി​ക​നി​കു​തി​യു​ടെ 25 ശ​ത​മാ​ന​മെ​ങ്കി​ലും ഇ​തി​നാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും അദ്ദേഹം പറഞ്ഞു. പാ​ച​ക​വാ​ത​ക, ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സ​ത്യാ​ഗ്ര​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വെയാണ്  അ​ദ്ദേ​ഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് രാവിലെ 10 മണി മുതൽ 11 മണി വരെയുള്ള ഒരു മണിക്കൂറിനിടയിലാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും സത്യാഗ്രഹ സമരം നടത്തിയത്. സംസ്ഥാനത്തെ അഞ്ച് ലക്ഷം വീടുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സമരം നടത്തിയത്. ഇന്ധനത്തിന് എല്ലാ ദിവസവും വില കൂട്ടുന്ന കേന്ദ്രവും അധിക നികുതി കുറക്കാതെ സംസ്ഥാന സർക്കാരും ജനത്തെ കൊള്ളയടിക്കുകയാണെന്ന് യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.