വെള്ളിയാഴ്ച്ച മുതൽ കാലവർഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

rain

തിരുവനന്തപുരം: വെള്ളിയാഴ്ച്ച മുതൽ കാലവർഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര  കാലാവസ്ഥവകുപ്പ്.കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിലിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനി,ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് ആണ് സാധ്യത.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കേരള തീരത്ത് നിന്നും മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്ക്. വെള്ളി മുതൽ ഞായർ വരെ കേരള തീരത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ ആ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്.