തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ മൺസൂൺ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂൺ മൂന്നിന് തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തുമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. രാജ്യത്ത് ഇത്തവണ സാധാരണ നിലയിലുള്ള മൺസൂണാണ് പ്രവചിക്കുന്നത്.
മൺസൂൺ കാലയളവിൽ ശരാശരി 101 ശതമാനം മഴയാണ് രാജ്യത്ത് പ്രതീഷിക്കുന്നത്. ഇന്ത്യയുടെ മധ്യ ഭാഗങ്ങളിൽ സാധാരണ ഉള്ളതിനേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ട്. വടക്കേ ഇന്ത്യയിലും തെക്ക് ഇന്ത്യയിലും സാധാരണ തോതിലുള്ള മഴയാണ് പ്രതീഷിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഴ കുറയാനും സാധ്യത ഉണ്ട്.
എന്നാൽ വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ മൺസൂൺ സാധാരണ നിലയിലായിരിക്കും. ദക്ഷിണേന്ത്യയിൽ സാധാരണ മഴ പ്രതീഷിക്കുന്നു. 92 മുതൽ 108 ശതമാനം വരെ മഴയാണ് കണക്ക് കൂട്ടുന്നത്. അതേ സമയം ജൂൺ നാല് വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.