ഹൈദരാബാദ്: സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷിപ്ത താൽപര്യക്കാർക്കു മുന്നിൽ വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കാന മലയാളി അസോസിയേഷന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകും. നാടിനെ അഭിവൃദ്ധിയിലേക്ക് നയിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. നിക്ഷിപ്ത താൽപര്യക്കാർക്കു മുന്നിൽ വഴങ്ങില്ല. ഇവിടെ ഒന്നും നടക്കില്ലെന്ന് ചിലർ ശാപവാക്കുകൾ ഉരുവിട്ടു. വിമർശകർക്ക് വികസനത്തിലൂടെ സർക്കാർ മറുപടി നൽകിയെന്നും പിണറായി പറഞ്ഞു.
കെ റെയിൽ പദ്ധതി യാഥാർഥ്യമായാൽ പുതിയ സ്ഥാപനങ്ങൾ കേരളത്തിലെത്തും. അതിലൂടെ കൂടുതൽ വികസനം സംസ്ഥാനത്തുണ്ടാകും. ഇത് പിടിക്കാത്ത ചില ആളുകളാണ് എതിര് നിൽക്കുന്നത്.
കക്ഷിരാഷ്ട്രീയത്തിന് അതീതമായി വികസനത്തെ പിന്തുണയ്ക്കണം. നാടിന് അതാണാവശ്യം. വികസനം എന്നാൽ ഇന്നിനെ കണ്ടുകൊണ്ടല്ല. ഭാവി തലമുറയ്ക്കുവേണ്ടിയുള്ള വികസനമാകണം. അല്ലായെങ്കിൽ വരും തലമുറ നമ്മെ കുറ്റപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments