സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ തുടരും

fn

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ തുടരും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് നേരത്തെ വിവിധ വിഭാ​ഗങ്ങളായി തിരിച്ച് നൽകിയിരുന്ന നിയന്ത്രണങ്ങളും തുടരുമെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. 

പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങൾക്ക് പുറമേ മൈക്രോ കണ്ടെയിൻമെന്റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കർക്കശമാക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമർക്ക് നിർദേശം നൽകിയിട്ടുണ്ട്.വെള്ളിയാഴ്ച മാസ് കൊവിഡ് പരിശോധന നടത്തൻ ആരോ​ഗ്യ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.വെള്ളിയാഴ്ച മൂന്ന് ലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം.