പോക്സോ കേസിൽ മോൻസൻ മാവുങ്കലിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി

monson

കൊച്ചി: പോക്സോ കേസ്സിൽ പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിൻ്റെ ജാമ്യാപേക്ഷ എറണാകുളം പോക്സോ കോടതി തള്ളി. 17കാരിയെ തുടർ പഠനം വാഗ്ദാനം മോൻസൻ്റെ എറണാകുളത്തെ വീട്ടിൽ വച്ച് പീഢനത്തിനിരയാക്കിയെന്നാണ് കേസ്. ഇതേ പെൺകുട്ടിയെ പീഢിപ്പിച്ചതിന് മോൻസൻ്റെ മാനേജറായ ജോഷിക്കെതിരെ മാറ്റൊരു കേസും നിലവിലുണ്ട്.

ഈ രണ്ടു കേസുകളിലും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ മാസം കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. മോൻസനെതിരെ നിലവിൽ പതിനാലോളം കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ജാമ്യാപേക്ഷ തള്ളിയതിനാൽ മോൻസനെതിരെയുള്ള കേസിൽ എത്രയും പെട്ടെന്ന് വിചാരണ തുടങ്ങുവാൻ പ്രോസിക്യൂഷൻ ശ്രമിക്കുമെന്നാണറിയുന്നത്. അങ്ങനെയെങ്കിൽ മോൻസന് പുറംലോകം ഒരു സ്വപ്നമായി അവശേഷിക്കും.