കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം 5 കോടി കടന്നു

y
തിരുവനന്തപുരം;ഒന്നര വര്‍ഷത്തിനു ശേഷം കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം 5 കോടി കടന്നു. തിങ്കളാഴ്ച 5.28 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ വരുമാനം. ശബരിമല സര്‍വീസ് ഉള്‍പ്പെടെ നിലവില്‍ 3445 ബസുകളാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്.

പമ്പയിലേക്ക് നടത്തിയ 66 സ്‌പെഷ്യല്‍ സര്‍വീസുകളില്‍ നിന്ന് 6,51,495 രൂപ വരുമാനം ലഭിച്ചു. 2020 മാര്‍ച്ചിനുശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസിയുടെ ഒരു ദിവസത്തെ വരുമാനം അഞ്ചുകോടി കടന്നത്. അന്ന് 4572 ബസുകള്‍ സര്‍വീസ് നടത്തിയപ്പോഴാണ് അഞ്ചുകോടിക്കടുത്ത് വരുമാനം ലഭിച്ചത്.