അടൂരില്‍ കനാലില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

man died
പത്തനംതിട്ട: അടൂരില്‍ കനാലില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണക്കാല ജനശക്തി സ്വദേശി അനിലാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് കനാല്‍ റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണ് അനില്‍ സ്‌കൂട്ടറില്‍ നിന്ന് കനാലിലേക്ക് വീണത്. ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.