ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

ff
തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജ്ഭവന്‍ ക്വാട്ടേഴ്‌സിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ചേർത്തല സ്വദേശി തേജസ്(48) ആണ് മരിച്ചത്.കുറച്ചുനാളായി ഗവര്‍ണറുടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു തേജസ്. കഴിഞ്ഞ ദിവസം വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.

തേജസിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ശ്രദ്ധിച്ച സുഹൃത്തുക്കളാണ് ക്വാര്‍ട്ടേഴ്‌സില്‍ അന്വേഷണം നടത്തിയത്. ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞാണ് സ്റ്റാറ്റസിട്ടത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കുറിപ്പില്‍ പരാമര്‍ശിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.