ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് അംഗീകാരം നിലച്ചതോടെ വിദ്യഭാസ മേഖല പ്രതിസന്ധിയിൽ

logo

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് യുജിസിയുടെ ഡിസ്റ്റന്റ് എഡ്യൂക്കേഷൻ ബ്യൂറോയുടെ (ഡിഇബി) അംഗീകാരം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ  സംസ്ഥാനത്തെ ഉന്നത വിദ്യാഭാസ മേഖലയിൽ വൻ പ്രതിസന്ധി.

ഓപ്പൺ സർവകലാശാലയ്ക്ക് നിയമസഭ പാസ്സാക്കിയ ആക്ടിൽ മറ്റ് സർവകലാശാലകളിലെ വിദൂര,പ്രൈവറ്റ് റെജിസ്ട്രേഷൻ പഠനരീതികൾ അവസാനിപ്പിക്കാനുള്ള വ്യവ്യസ്ഥ ഉള്പെടുത്തിയതാണ് പ്രശ്നമായത്.

ഓപ്പൺ സർവകലാശാല കോഴ്സുകൾക്ക് ഡിഇബിയുടെ അംഗീകാരം ഈ വർഷം ലഭിച്ചില്ലെങ്കിലും മറ്റ് സർവകലാശാലകളിൽ കോഴ്സ് തുടരാനുള്ള വഴിയാണ് ആക്ടിലെ വ്യവസ്ഥയിലൂടെ അടക്കപ്പെട്ടത്. സംസ്ഥാനത്ത് പ്രതിവർഷം ഒന്നര ലക്ഷത്തിലധികം വിദ്യാർഥികളാണ് റെഗുലർ പഠന സൗകര്യമില്ലാതെ വിവിധ സർവകലാശാലയ്ക്ക് കീഴിൽ വിദൂര,പ്രൈവറ്റ് റെജിസ്ട്രേഷൻ രീതിയിൽ സമാന്തര പഠനം നടത്തുന്നത്.