തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്റ്റേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പോലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇഡി പറഞ്ഞു. കുഴല്പണത്തിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾ ഇടപെടണമെന്ന് ലോക് താന്ത്രിക യുവജനതാദൾ നേതാവ് സലിം മടവൂർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
പ്രാഥമിക അന്വേഷണം തുടങ്ങിയ ഇഡി പോലീസിൽ നിന്നും എഫ്ഐആർ വിവരങ്ങളും ശേഖരിച്ചു. കേസിൽ വിദേശ ബന്ധമുണ്ടോ എന്നത് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
Comments