ബന്ധുവീട്ടിൽ എത്തിയ കുടുംബത്തെ സാമൂഹ്യ വിരുദ്ധർ ആക്രമിച്ചതായി പരാതി

d
കുളത്തുപ്പുഴ; ബന്ധുവീട്ടിലെത്തിയ കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.തിരുവല്ല സ്വദേശി ബിനോയ്ക്കും കുടുംബത്തിനും നേരെയാണ് കുളത്തുപ്പുഴയിൽ വെച്ച് ആക്രമണം ഉണ്ടായത്‌.ബന്ധു വീട്ടിൽ പാലുകാച്ചല്‍ ചടങ്ങിന് എത്തിയതായിരുന്നു കുടുംബം .  സമീപത്തെ റോഡിൽ പാർക്ക് ചെയ്ത കാറിനടുത്ത് നിന്ന് സുഹൃത്തായ ലാലുവുമായി സംസാരിക്കുകയായിരുന്നു. സംസാരിച്ചു നിൽക്കവേ പ്രദേശവാസികളെന്ന് പറഞ്ഞ് മൂന്ന് പേര്‍ സ്ഥലത്ത് എത്തുകയും വാഹനം പാർക്ക് ചെയ്തതിനെ ചോദ്യംചെയ്യുകയും ചെയ്തു.

തിരുവല്ലയിൽ നിന്നും വന്നതാണെന്ന് പറഞ്ഞ ബിനോയിയോട് തിരുവല്ലക്കാരന് എന്താടാ ഇവിടെ കാര്യം എന്ന് ചോദിച്ചു മർദിച്ചു. മർദനമേറ്റ യുവാക്കൾ ഓടുകയും തുടർന്ന് അക്രമികൾ ഇവരുടെ വാഹനം അടിച്ചു തകർക്കുകയും ചെയ്തു.  കുളത്തുപ്പുഴ പൊലീസ് സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി.
.