ആരെയും മഹത്വവൽക്കരിക്കുകയല്ല ലക്‌ഷ്യം; ഗോൾവാക്കറും സവർക്കറും എന്തെന്ന് വിദ്യാർത്ഥികൾ അറിയണം: കണ്ണൂർ വി.സി

The goal is not to glorify anyone- Kannur VC
 

കണ്ണൂർ: സർവകലാശാല പിജി സിലബസിൽ സവർക്കറുടേയും ഗോൾവാൾക്കറുടേയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയത് കാവിവത്കരണമാണെന്ന വാദം തള്ളി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിലബസ് പുനപരിശോധിക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിലബസിൽ തിരത്തലുണ്ടാക്കുമെന്നും വിസി വ്യക്തമാക്കി. 

ഒരു ചരിത്രകാരനെന്ന നിലയിൽ പറയുമ്പോൾ സമകാലിക രാഷ്ട്രീയ അവർക്ക് പ്രാധാന്യമുള്ളതായി തോന്നാം. അതിനാലാണ് സിലബസ് തയ്യാറാക്കിയവർക്ക് ഹിന്ദുത്വം ആശയം ചർച്ച ചെയ്യുന്ന പുസ്തകങ്ങളെ സിലബസിൽ ഉൾപ്പെടുത്തിയത്. കാവിവത്കരണം എന്ന ആരോപണം നിഷേദിക്കുന്നതായും ഗോൾവാക്കറേയും സവർക്കറേയും വിമർശനാത്മകമായി പഠിപ്പിക്കുകയാണ് ലക്ഷ്യമാണെന്നും വിസി പ്രതികരിച്ചു. 

മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു അതിന് മാറ്റമില്ല. ഗോൾവാക്കറേയും സവർക്കറും എന്തെന്ന് വിദ്യാർത്ഥികൾ അറിയണമെന്നും ആരെയും മഹത്വവൽക്കരിക്കുക അല്ല ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.

സർവ്വകലാശാലയോട് ഉന്നതവിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ആ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. അഞ്ച് ദിവസത്തിനകം സിലബസിൽ സമഗ്രമായ മാറ്റം വരുത്തണമെന്ന് രണ്ടംഗ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിസി പറഞ്ഞു.