സ്വര്‍ണവേട്ട; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍

karipur airport
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഒരു കോടി രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മാബീവി (32) പിടിയിലായി. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 2031ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെടുത്തത്.