സംസ്ഥാനത്ത് കോളജുകളിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കുള്ള പ്രായപരിധി ഒഴിവാക്കി സർക്കാർ

pinarayi vijayan

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്തെ കോളജുകളിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കുള്ള പ്രായപരിധി ഒഴിവാക്കി സർക്കാർ . കോഴ്‌സുകൾക്ക് ചേരാനുള്ള കുറഞ്ഞ പ്രായപരിധിയും ഉയർന്ന പ്രായപരിധിയുമാണ് സർക്കാർ ഒഴിവാക്കിയത്. ഇത് സംബന്ധിച്ച് സർവകലാശാലകൾ ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്നും സർക്കാർ നിർദേശിച്ചു.

ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഉപഘടകമായി വിദ്യാഭ്യാസ സഹായ നിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികവാർന്ന വിദ്യാഭ്യാസത്തിലൂടെ എല്ലാ സ്കൂളിലും അക്കാദമിക മികവ് ഉണ്ടാക്കുക എന്നതാണ് സർക്കാർ ലക്ഷ്യംമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.