സംസ്ഥാനത്തെ നൂറിലേറെ വരുന്ന തടവുകാരെ മോചിപ്പിക്കാനൊരുങ്ങി സർക്കാർ

jail

തിരുവനന്തപുരം: സംസ്ഥാനത്തെ നൂറിലേറെ വരുന്ന തടവുകാരെ മോചിപ്പിക്കാനൊരുങ്ങി സർക്കാർ. 25  വർഷം  ശിക്ഷ പൂർത്തിയാക്കിയ 70  വയസ്സ് കഴിഞ്ഞവരെ മോചിപ്പിക്കാനാണ് ശ്രമം. ഇതിനായി 3  അംഗ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

ഇതിനൊപ്പം കഴിഞ്ഞ സർക്കാരിന്റെ അവസാന നാളിൽ ജയിൽ ഉപദേശക സമിതി ശുപാർശ ചെയ്ത 41  തടവുകാരെയും വിട്ട് അയക്കും.പ്രായാധിക്യമുള്ള രോഗബാധിതരായ തടവുകാരെ മോചിപ്പിക്കണമെന്ന്  നിലപാടിലാണ് സർക്കാർ.

രണ്ട്  നിർദേശങ്ങൾ പ്രധാനമായും വന്നിട്ടുണ്ട്. ഒന്നുങ്കിൽ 70  വയസ്സ് കഴിഞ്ഞിരിക്കണം. അല്ലെങ്കിൽ ഇളവുകൾ സഹിതം 25  വർഷത്തെ ശിക്ഷ പൂർത്തിയാക്കിയിരിക്കണം. ഇളവുകൾ ഇല്ലാതെ 23  വർഷം  പൂർത്തിയാക്കണം. 75  വയസ്സ് കഴിഞ്ഞവരാണെങ്കിൽ 14  വർഷത്തെ തടവ് പൂർത്തിയാക്കണം.