സർക്കാർ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം 57 ആ​ക്കി വ​ർ​ധി​പ്പി​ക്ക​ണം; ശ​മ്പ​ള​പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ

f

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നത്ത് സർക്കാർ  ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം 57 ആ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ശ​മ്പ​ള​പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​മ്മീ​ഷ​ൻ ഇ​ത് സം​ബ​ന്ധി​ച്ച അ​ന്തി​മ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കണമെന്നും അവധി ദിവസങ്ങള്‍ പന്ത്രണ്ടായി കുറയ്ക്കണമെന്നും ശുപാര്‍ശയുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തില്‍ 20 ശതമാനം സാമ്പത്തിക സംവരണം വേണം. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും ശുപാര്‍ശയുണ്ട്.

നി​യ​മ​ന​ങ്ങ​ളി​ലെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഓം​ബു​ഡ്സ്മാ​നെ നി​യ​മി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. സു​പ്രീം കോ​ട​തി​യി​ലേ​യോ ഹൈ​ക്കോ​ട​തി​യി​ലേ​യോ വി​മ​ര​മി​ച്ച ജ​ഡ്ജി​മാ​രെ വേ​ണം ഓം​ബു​ഡ്സ്മാ​നാ​യി പ​രി​ഗ​ണി​ക്കാ​നെ​ന്നും ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.