×

ഒന്നിച്ച് ഒരേവേദിയിൽ ഇരുന്നിട്ടും ഡിജിപിക്ക് മുഖം കൊടുക്കാതെ ഗവർണർ

google news
Fd
തിരുവനന്തപുരം: ഒരേ വേദിയിൽ ഒന്നിച്ചിരുന്നിട്ടും ഡിജിപിക്ക് മുഖം കൊടുക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തൈക്കാട് ഗസ്റ്റ് ഹൗസിൽ വിവരാവകാശ കമ്മിഷൻ സംഘടിപ്പിച്ച ഏകദിന ശിൽപശാലയുടെ സമാപന സമ്മേളന വേദിയിലാണ് ഗവർണറും ഡിജിപിയും പങ്കെടുത്തത്. ഇരുവരും തൊട്ടടുത്ത സീറ്റുകളിലായിരുന്നു ഇരുന്നതെങ്കിലും ഡിജിപിക്ക് മുഖം നൽകാൻ ഗവർണർ ഒരുഘട്ടത്തിലും തയാറായില്ല. പരിപാടിക്ക് കൃത്യസമയത്ത് എത്തുന്ന ആളായിരുന്നു, കൃത്യസമയത്ത് എത്താൻ കഴിയാതിരുന്നതിനു കാരണം ചില അനിഷ്ട സംഭവങ്ങളാണെന്നും ഗവർണർ പ്രസംഗത്തിന്റെ തുടക്കത്തിൽ പറഞ്ഞു. 
     
പരിപാടിക്കു പിന്നാലെ ഇന്നു നടന്ന സംഭവങ്ങളെക്കുറിച്ചു മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും ഔദ്യോഗിക പരിപാടിക്ക് വന്നതിനാൽ വിഷയത്തിൽ പ്രതികരണം നടത്തുന്നില്ലെന്നായിരുന്നു ഗവർണർ പറഞ്ഞത്. കേന്ദ്രസേനയുടെ സുരക്ഷ ഗവർണർക്ക് ഏർപ്പെടുത്താനുള്ള കാരണത്തെക്കുറിച്ചു ഡിജിപിയോട് പ്രതികരണം തേടിയെങ്കിലും ഒന്നും പ്രതികരിക്കാൻ ഡിജിപിയും തയാറായില്ല.  
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു