യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് കെ.മുരളീധരനെ ഹൈകമാൻഡ് പരിഗണിക്കുന്നു

murali

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് കെ.മുരളീധരനെ ഹൈകമാൻഡ് പരിഗണിക്കുന്നു. കെ മുരളീധരൻ തയ്യാർ അല്ലെങ്കിൽ മാത്രം മറ്റ് പേരുകൾ പരിഗണിച്ചാൽ മതിയെന്ന് രാഹുൽ ഗാന്ധിയുടെ നിലപാട്. കെ.സുധാകരൻ,വി.ഡി സതീശൻ ടീമിൽ മൂന്നാമനായി മുരളീധരൻ എത്തിയേക്കും.

നിയമസഭ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും നേമത്തെ വെല്ലുവിളി ഏറ്റെടുത്ത കെ.മുരളീധരനെ കേരളത്തിലെ ഉന്നത സംഘടന തലത്തിൽ എത്തിക്കാനാണ് ശ്രമം. കേരളത്തിൽ സമ്പൂർണ്ണ പുനർസംഘടനയാണ് കോൺഗ്രസ് ഹൈകമ്മാണ്ടിന്റെ ലക്ഷ്യം.ബൂത്ത് തലം മുതൽ പുനഃസംഘടന ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉള്ള നടപടികളായിരിക്കും സ്വീകരിക്കുക.