വെഞ്ഞാറമൂട് പ്രവാസിയുടെ വീട്ടിലെ വാഹനങ്ങള്‍ കത്തിച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

venjaramudu

കൊല്ലം: വെഞ്ഞാറമൂട് പ്രവാസിയുടെ വീട്ടിലെ വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. അനില്‍ കുമാര്‍, രാജ് കുമാര്‍ എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാസിയായ മുരുകന്റെ വീട്ടിലെ കാറുകള്‍ക്കാണ് പ്രതികള്‍ തീയിട്ടത്. അനിലും മുരുകനുമായി വിദേശത്തു വെച്ചുണ്ടായ തര്‍ക്കമാണ് വാഹനം കത്തിക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ  ദിവസമാണ് വെഞ്ഞാറമൂട് വലിയകട്ടയ്ക്കല്‍ മുരുകവിലാസത്തില്‍ മുരുകന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ അജ്ഞാതന്‍ തീയിട്ട് നശിപ്പിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇന്ധനമൊഴിച്ച് തീയിട്ട ശേഷം പ്രതികള്‍ ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.