അഞ്ചു വർഷത്തിൽ കൂടുതലായി കുടുംബത്തിന് നേരെ വേട്ടയാടൽ നടക്കുന്നതായി മാധ്യമപ്രവർത്തക

vineetha

കോഴിക്കോട്: അഞ്ചു വർഷത്തിൽ കൂടുതലായി കുടുംബത്തിന് നേരെ വേട്ടയാടൽ നടക്കുന്നതായി മാധ്യമപ്രവർത്തക. കോഴിക്കോട് ചോമ്പാല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സുമേഷിന്റെ ഭാര്യയും മാധ്യമപ്രവർത്തകയുമായ വിനീത വേണുവാണ്  തന്റെ കുടുംബം നേരിടുന്ന പ്രശനം ഫേസ്ബുക്കിൽ കുറിച്ചു. സുമേഷിനെ ഇരിട്ടിയിൽ വച്ച് സദാചാര പോലീസ് ചമഞ്ഞു ഒരു സംഘം ആക്രമിച്ചതിന് പിന്നാലെയാണ് വിനീത രംഗത്ത് വന്നത്.

സിപിഎം സൈബർ ഗ്രൂപുകളിൽ ഭർത്താവിന് എതിരെ വ്യാജ പ്രചാരണം നടത്തിയതായി വിനീത പറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞു പോയ ഭർത്താവിനെ  ഒരു സംഘം ആളുകൾ ചേർന്ന്  സദാചാര പോലീസ് ചെക്കിങ്ങിന് വിധേയമാക്കി. തൻറെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്നും ഫോൺ വന്നപ്പോൾ വണ്ടി നിർത്തിയതാണെന്ന് പറഞ്ഞിട്ടും അവർ കേട്ടില്ല. പോലീസുകാരൻ ആണെന്ന് പറഞ്ഞപ്പോൾ കൂടുതൽ ആകുകളെ വിളിച്ചുവരുത്തി സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചു.

പിന്നീട ഇവർ സംഘം ചേർന്ന് ചോദ്യം ചെയ്യലും ഭീഷണിയുമായി. ഇത് ചിലർ വീഡിയോയിൽ പകര്ത്തി.പിന്നീട്  ഇരിട്ടി സ്റ്റേഷനിലെ മൊബൈൽ പട്രോളിംഗ് യൂണിറ്റ് എത്തിയാണ് ഭർത്താവിനെ രക്ഷപെടുത്തിയത്. നടന്നത് കൃത്യമായ സദാചാര പൊലീസിങ് ആണെന്നും വിനീത് കുറിപ്പിൽ  പറയുന്നു.ഇവർ പകർത്തിയ വീഡിയോ ചില വാട്സാപ്പ് ഗ്രൂപുകളിൽ പ്രചരിച്ചു തുടങ്ങി. ഇടത് അനുകൂല ഗ്രൂപ്പുകളിലാണ് ഇത് പ്രചരിച്ചത്.

ഇടത് അനുകൂല പോലീസ് അസോസിയേഷൻ പല മാധ്യമങ്ങളെയും വിളിച്ച് ഭർത്താവിനെ അനാശാശ്യത്തിന്  പൊക്കിയെന്ന് പറഞ്ഞു. പലയിടങ്ങളിൽ നിന്നും ഇപ്പോഴും ഭീഷണി വരുന്നു.ആരുടെയും പിന്തുണയ്ക് വേണ്ടിയല്ല കുറിപ്പ്.നാളെ ആർക്കും ഇത്തരം സ്ഥിതി വരാം. ഇനിയും അപമാനിച്ചു മതിയായില്ലെങ്കിൽ പുറത്ത് കുടുംബവുമായി വരാം. ഒറ്റവെട്ടിന് തീർക്കണമെന്ന് പറഞ്ഞു കുറിപ്പ് അവസാനിപ്പിച്ചു.