മിക്‌സ്ചര്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

girl

തിരുവനന്തപുരം: മിക്‌സ്ചര്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നിവേദിതയാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെയാണ് സംഭവം. മിക്സ്ചർ കഴിച്ച് കൊണ്ടിരിക്കുന്നതിനിടെ മിക്സ്ചർ കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു. ഓട്ടോ തൊഴിലാളിയായ രാജേഷിന്റെ ഏക മകളാണ് മരിച്ച നിവേദിത.