സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

j
 

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനൊപ്പം എച്ച് 3 എൻ 2 വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചു. എല്ലാജില്ലയിലും നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദേശംനൽകി.പനിക്കൊപ്പം ഒരാഴ്ചവരെ നീണ്ടുനിൽക്കുന്ന ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സതേടുന്നവരുടെ എണ്ണം കൂടിവരുകയാണ്.

മെഡിക്കൽ ഗവേഷണ കൗൺസിൽ കഴിഞ്ഞദിവസം സ്ഥിരീകരിച്ച ഇൻഫ്ളുവൻസ എ.എച്ച്. 3 എൻ 2 വൈറസ് സാന്നിധ്യം ഏതാനും ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വൈറസ് സാന്നിധ്യം വ്യാപകമല്ലെന്നാണ് അധികൃതർ പറയുന്നത്. ഏതൊക്കെ ജില്ലകളിലാണ് വൈറസ് ബാധയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.എച്ച് 1 എൻ 1 പോലെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് ഒസൾട്ടാമിവിർപോലെയുള്ള മരുന്ന് നൽകാൻ നിർദേശിച്ചിട്ടുണ്ട്.