സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു

re

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും രണ്ട് ലക്ഷം കടന്നു. കോവിഡ് വ്യാപനം തടയാൻ ഡബ്ല്യുഐപിആര്‍ ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസത്തിനിടെ ഉണ്ടായത് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പുതിയ രോഗികൾ. ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 2,04,896 ആയി. എല്ലാ ജില്ലകളിലും രോഗവ്യാപനം രൂക്ഷമാണ്. 17.73 ആണ് കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി ടിപിആർ. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കുകയാണ് സർക്കാർ. ഡബ്ലുഐപിആർ 7ന് മുകളിലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും.