തമിഴ്കവി വൈരമുത്തുവിന് ഒഎൻവി പുരസ്‌കാരം നൽകിയത് പുനഃപരിശോധിക്കും

vairamuthu

തിരുവനന്തപുരം: തമിഴ്കവി വൈരമുത്തുവിന് ഒഎൻവി പുരസ്‌കാരം നൽകിയത് പുനര്പരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാഡമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. വൈരമുത്തുവിന് അവാർഡ് നൽകുന്നതിന് എതിരെ നിരവധി പേർ  രംഗത്ത് എത്തിയതോടെയാണ് തീരുമാനം. ഇദ്ദേഹത്തിനു എതിരെ മീ ടൂ  ആരോപണം ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസമാണ് ഒഎൻവി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചത്. ഡോ.അനിൽ വള്ളത്തോൾ,പ്രഭാവർമ,ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരായിരുന്നു പുരസ്‌കാര നിർണയ സമിതി അംഗങ്ങൾ. മീ ടൂ ആരോപണം നേരിടുന്ന വൈരമുത്തുവിന് അവാർഡ് നൽകിയതിൽ നിരവധി പേർ  പ്രതിഷേധം അറിയിച്ചിരുന്നു.