മാസപ്പടി , പാലാരിവട്ടം കേസുകളിലെ ഹർജിക്കാരൻ; ഗിരീഷ് ബാബു മരിച്ചനിലയിൽ

google news
56

കൊച്ചി∙ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. കളമശേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ഗിരീഷ് ചികിത്സയിൽ ആയിരുന്നെന്നാണു വിവരം. പൊലീസ് ഗിരീഷിന്റെ വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

enlite ias final advt

കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ വിജിലന്‍സിന് മുന്നില്‍ പരാതി എത്തിച്ചാണ് അദ്ദേഹം പൊതുപ്രവര്‍ത്തകനായി വളര്‍ന്നത്. മാസപ്പടി, പാലാരിവട്ടം അഴിമതി തുടങ്ങി വിവിധ കേസുകളില്‍ ഹര്‍ജിക്കാരനാണ് ഗിരീഷ് ബാബു.

read more കേരളത്തില്‍ മഴ തുടരും; മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത നിർദേശം

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടായിരുന്നു. ഇതിന് ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു. ഇതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ആകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags