24 മ​ണി​ക്കൂ​ര്‍ നീ​ണ്ട റെയ്ഡ്; അ​യ്യ​ന്തോ​ള്‍ ബാ​ങ്കി​ലെ ഇ​ഡിയുടെ പരിശോധന അ​വ​സാ​നി​ച്ചു

google news
222

തൃ​ശൂ​ര്‍: അ​യ്യ​ന്തോ​ള്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ഇ​ഡി നടത്തിയ റെ​യ്ഡ് അ​വ​സാ​നി​ച്ചു.  24 മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശോ​ധ​നയാണ് രാ​വി​ലെ എ​ട്ട​ര​യോ​ടെ​ പൂ​ര്‍​ത്തി​യാ​യ​ത്. ക​രു​വ​ന്നൂ​ര്‍ കേ​സ് പ്ര​തി സ​തീ​ഷ്‌​കു​മാ​ര്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​യ്യ​ന്തോ​ള്‍ ബാ​ങ്കി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്. 

chungath new

ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ 40 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നെ​ന്നാ​ണ് റിപ്പോർട്ട്. ഒ​രു ദി​വ​സം 50000 രൂ​പ വ​ച്ച് 25ലേ​റെ ത​വ​ണ ഇ​യാ​ള്‍ ബാ​ങ്കി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചതായും കണ്ടെത്തിയിട്ടുണ്ട്. 

Also read: സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാനത്തെ മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിച്ച് പൊതുഭരണവകുപ്പ്

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​നാ​ണ് ഇത്തരത്തിൽ നിക്ഷേപം നടത്തിയതെന്നാണ് ഇഡിയുടെ വിലയിരുത്തൽ.ഇ​തി​ന് പി​ന്നാ​ലെ ഇ​യാ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പേ​രി​ല്‍ ഈ ​ബാ​ങ്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന നാ​ല് അ​ക്കൗ​ണ്ടു​ക​ള്‍ ഇ​ഡി മ​ര​വി​പ്പി​ച്ചി​രു​ന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം