കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി; സംസ്ഥാനത്ത് വ്യാപകമഴ തുടരുന്നു

fdxh

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ - ഒഡീഷാ തീരത്തോട് ചേർന്ന് നാളെ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലവർഷം സജീവമായി തുടരാൻ ഇതു സഹായിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.

കഴിഞ്ഞ മണിക്കൂറുകളിൽ അറബിക്കടലിൽ കാലവ‍ർഷക്കാറ്റ് ശക്തി പ്രാപിച്ചു വരികയാണ് ന്യൂനമ‍ർദ്ദം രൂപപ്പെടുന്നതോടെ ഈ പ്രക്രിയ ശക്തിപ്പെടും. നിലവിലെ സാഹചര്യത്തിൽ  കേരളത്തിൽ അടുത്ത 5 ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.  ഇ​തി​നാ​ൽ തീ​ര​ത്തു നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ഇ​ന്ന് ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ഒ​ഴി​കെ മ​റ്റ് എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ ഈ ​ജി​ല്ല​ക​ളി​ല്‍ ല​ഭി​ക്കും. ഞാ​യ​റാ​ഴ്ച ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.