മലപ്പുറത്ത് പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു

xzc
മലപ്പുറം; കൊണ്ടോട്ടിയിൽ പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു. പള്ളിക്കൽ ബസാറിലെ മിനി എസ്റ്റേറ്റിൽ വച്ച് കൊണ്ടോട്ടി എസ്.ഐ ഒ.കെ രാമചന്ദ്രനാണ് തോളിൽ കുത്തേറ്റത്.കൈക്ക് പരുക്കേറ്റ എസ്ഐയെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് സംഭവം. ഒരാൾ വന്ന് ജോലിക്ക് തടസ്സമുണ്ടാക്കുന്നു എന്ന് പള്ളിക്കൽ ബസാറിലെ ചെരുപ്പ് കമ്പനി അധികൃതർ പൊലീസിനെ അറിയിച്ചു. ഇതേ തുടർന്നാണ് രാമചന്ദ്രൻ സ്ഥലത്തെത്തിയത്. തുടർന്ന് പ്രതിയുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ ഇയാൾ എസ്ഐയെ കുത്തി പരുക്കേല്പിക്കുകയായിരുന്നു. പ്രതി ഹരീഷിനെ പൊലീസ് പിടികൂടി.