ബക്രീദ് ഇളവുകള്‍ക്ക് ശേഷം സംസ്ഥാനം ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണങ്ങളിലേക്ക്

lockdown

തിരുവനന്തപുരം: ബക്രീദ് ഇളവുകള്‍ക്ക് ശേഷം സംസ്ഥാനം ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണങ്ങളിലേക്ക്. കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ തത്ക്കാലം നല്‍കേണ്ടതില്ലെന്ന് അവലോകന യോഗത്തില്‍ തീരുമാനമായി. 

അതേസമയം, പെരുന്നാളിന് മൂന്ന് ദിവസത്തെ ഇളവ് നല്‍കിയതിനെ സുപ്രീംകോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ടി.പി.ആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണമെന്ന് കോടതി നിര്‍ദേശം നല്‍കി. സത്യവാങ്മൂലത്തിന് അനുബന്ധമായി സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങള്‍ അസത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടകളും ചെരുപ്പ് കടകളും തുറക്കുമെന്ന് രേഖകളില്‍ കാണാനില്ലെന്ന് ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ നിരീക്ഷിച്ചു. ഇളവുകള്‍ സംബന്ധിച്ച് കേരളത്തിന്റെ വിശദീകരണം ഞെട്ടിക്കുന്നതാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.