സംസ്ഥാനത്ത് വരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും

lockdown kerala

തിരുവനന്തപുരം: കേരളത്തില്‍ വരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. നിയന്ത്രണങ്ങള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍ കേന്ദ്രീകരിച്ചു പരിമിതപ്പെടുത്താനും ആലോചനയുണ്ട്. 22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക. 

അതേസമയം, സംസ്ഥാനത്ത് വലിയ പെരുന്നാളിനോടനുബന്ധിച്ച് നല്‍കിയ ഇളവുകള്‍  ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്. അതേസമയം, ചില മേഖലകളില്‍ മാത്രമാണ് ഇളവുകള്‍ നല്‍കിയതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഇതെന്നും സര്‍ക്കാര്‍ ഇന്നലെ സമര്‍പ്പിച്ച സത്യവാംങ്മൂലത്തില്‍ പറയുന്നു. ജസ്റ്റിസ് റോഹിന്റന്‍ നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് ആദ്യത്തെ കേസായാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഉള്‍ക്കൊണ്ടാകണം മതപരമായ ആചാരങ്ങളെന്നാണ് സുപ്രീംകോടതി നേരത്തെ പരാമര്‍ശം നടത്തിയിരുന്നു.