സംസ്ഥാനം ഇന്നും പൊള്ളും; രണ്ട് ജില്ലകളിൽ ചൂട് അതികഠിനമാകും, അഞ്ച് ജില്ലകളിൽ സൂര്യഘാത സാധ്യത
Fri, 10 Mar 2023

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ഇന്നും ശമനം ഉണ്ടാകില്ല. ഇന്നും ഉയർന്ന ചൂട് തുടരും. ചൂട് ഇന്നും 40 ഡിഗ്രിക്ക് മുകളിൽ ആയിരിക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിലെ ചില ഇടങ്ങളിൽ ചൂട് കഠിനമാകുമെന്നും ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് സൂര്യാതപ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും ചൂട് 40 നും 45 നും ഇടയിൽ എത്തുമെന്നാണ് ദുരന്ത നിവലാരണ അതോറിറ്റി വ്യക്തമാക്കുന്നു. ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമാണ് ആശ്വാസകരമായ സ്ഥിതി ഉള്ളത്. ഈ ജില്ലകളിൽ ചൂട് 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലാണ്